കണ്ണൂര്‍ സ്ക്വാഡിന് ശേഷം കേരള പൊലീസിന്റെ മികവ് മറ്റൊരു തരത്തില്‍ വരച്ചു കാണിക്കുന്ന ചിത്രമാണ് ഗരുഡന്. സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തിയ മറ്റൊരു ചിത്രം. എങ്കിലും ഡി സി പിയാണെങ്കിലും പൊലീസ് യൂണിഫോമില്‍ അദ്ദേഹം അധിക സമയമൊന്നും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ല.
പൊലീസിന്റെ കാഴ്ചയും നിരീക്ഷണ പാടവവും തുടക്കം മുതല്‍ പ്രകടമാക്കുന്ന ഡി സി പിയാണ് ഹരീഷ് മാധവ്. പൊലീസ് സേനയിലെ അതിസമര്‍ഥനായ ഉദ്യോഗസ്ഥനാണ് അദ്ദേഹമെങ്കിലും റിട്ടയര്‍ ചെയ്യാനിരിക്കെ നടത്തിയ ഒരു കേസന്വേഷണം അടപടലം തെറ്റിപ്പോവുകയും അതിന് വലിയ വില നല്‍കേണ്ടി വരികയും ചെയ്യുന്നു. ഈ സമയത്ത് ഏത് ഉദ്യോഗസ്ഥനും സംഭവിച്ചേക്കാവുന്ന മാനസിക സംഘര്‍ഷങ്ങളും കൈവിട്ടുപോകുന്ന മനസ്സിന്റെ പ്രവര്‍ത്തനങ്ങളുമാണ് അയാളുടെ പിന്നീടുള്ള എല്ലാ ചലനങ്ങളുമെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയെടുക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
നേരത്തെ വന്ന ചില ചലച്ചിത്രങ്ങളുടെ പ്ലോട്ടുകളോട് നേരിയ സാമ്യങ്ങളൊക്കെ തോന്നിയാക്കാമെങ്കിലും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിച്ച ഗരുഡന് പ്രേക്ഷകര്‍ക്ക് ആസ്വദിച്ചു കാണാവുന്ന സിനിമയാണ്. എല്ലാ പ്രതീക്ഷകളും വഴിമുട്ടിപ്പോകുന്നിടത്ത് ഒരു കഥാപാത്രം അറിയാതെ പറയുന്ന ഒരു വാചകത്തില്‍ പിടിച്ചു പറന്നുയരുകയാണ് ഒറ്റവാക്കില്‍ ഗരുഡന്