96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. നോമിനേഷൻ പട്ടികയിൽ 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മറാണ് മുൻ നിരയിലുള്ളത്. 11 നോമിനേഷനുകളുമായി പുവർ തിങ്സും 6 നോമിനേഷനുകളുമായി ബാർബിയും തൊട്ടുപുറകിലുണ്ട്.
നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ‘ടു കിൽ എ ടൈഗർ’ മികച്ച ഡോക്യുമെന്ററി വിഭാഗത്തിലേക്കുള്ള മത്സരത്തിൽ ഇടം നേടി. പുവർ തിങ്സ്, ഫ്രഞ്ച് ചിത്രമായ അനാറ്റമി ഓഫ് എ ഫാൾ, ബാർബി, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺദ് സോൺ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകൾ. 2024 ലെ ഓസ്കാർ പുരസ്കാരത്തിനായി മത്സരിക്കാൻ 93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് എത്തിയത്. തിരഞ്ഞെടുത്ത സിനിമകളുടെ നോമിനേഷൻസ് പ്രഖ്യാപിച്ചത് സാസി ബീറ്റ്സും ജാക് ക്വായിഡും ചേർന്നാണ്.
മാർച്ച് പത്തിനാണ് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.