നവാഗതനായ ദിനകരൻ ശിവലിംഗത്തിൻ്റെ സംവിധാനത്തിൽ പിറന്ന തമിഴ് കായിക സാമൂഹിക നാടക ചിത്രമാണ് ബ്ലൂ സ്റ്റാർ. അശോക് സെൽവൻ, ശാന്തനു ഭാഗ്യരാജ്, ദിവ്യാ ധുരൈസാമി, കീർത്തി പാണ്ഡ്യൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരക്കോണത്തെ ഊർജ്ജസ്വലമായ ഒരു ഗ്രാമത്തിൽ വളർന്ന് ക്രിക്കറ്റുമായി വലിയ ബന്ധമുള്ള രണ്ട് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് കായികതാരങ്ങളുടെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമുകൾ ഗെയിമിനെ മറികടക്കുന്ന ഒരു മത്സരം ആളിക്കത്തിക്കുന്നു. തിരക്കേറിയ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതങ്ങൾക്കിടയിലും, കളിക്കാർ ഒരിക്കലും അവരുടെ അവസരം നഷ്ടപ്പെടുത്തുന്നില്ല. എന്നാൽ കളിക്കളത്തിലേക്ക് രാഷ്ട്രീയപ്രവേശനം ഉണ്ടാവുമ്പോൾ കായികരംഗം സാമൂഹികവും രാഷ്ട്രീയവുമായ യുദ്ധക്കളമായി മാറുന്നു. തുടർന്നുള്ള സംഭവവികാസങ്ങളുടെ സഞ്ചാരമാണ് കഥയുടെ ഇതിവൃത്തം. ഏതൊരു കാഴ്ചക്കാരനും പെട്ടന്ന് മനസ്സിലാവുന്ന ശൈലിയിലാണ് ചിത്രത്തിന്റെ കഥയുടെ ആഖ്യാനം ഒരുക്കിയിരിക്കുന്നത്. കഥാഗതി കാണുന്ന പ്രേക്ഷകന് വളരെ വ്യക്തമാണ്, മാത്രമല്ല അത് കാണുന്ന എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് തിരശ്ശീലയിലേക്ക് പകർത്തിയിരിക്കുന്നത്. തമിഴ് എ അഴകന്റെ മികച്ച ഛായാഗ്രഹണവും ഗോവിന്ദ് വസന്തയുടെ സംഗീതവും രണ്ട് സോളിഡ് ഗാനങ്ങളും ബിജിഎമ്മിലെ ഗംഭീരമായ പരിശ്രമവും എല്ലാം പല ഘട്ടങ്ങളിലും ചിത്രത്തെ വളരെ മികച്ചതാക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment