തമിഴ് നടൻ വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച വാഹനം ആരാധകരുടെ അമിതമായ ആവേശത്തില്‍ തകര്‍ന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം) ചിത്രീകരണത്തിനായാണ് തിരുവനന്തപുരത്തെത്തിയത്. ചെന്നൈയില്‍ നിന്ന് വിജയ് യെ കാത്തിരുന്നത് ആരാധകരുടെ വന്‍ കൂട്ടമാണ്. ആഭ്യന്തര ടെര്‍മിനലില്‍ വന്‍ പൊലീസ് സന്നാഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്യുടെ കാര്‍ മുന്നോട്ട് സഞ്ചരിച്ചത്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്യുടെ കാറിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന് എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.