ലോക സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് നേടിയ ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം അവതാർ ദ വേ ഓഫ് വാട്ടറിനും റെക്കോർഡ് വരുമാനം.
ആഗോളതലത്തിൽ ഇതുവരെ 7000 കോടി രൂപയിലേറെ ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ. 271-273 കോടി രൂപയോളം ആണ് അവതാർ 2 ൻ്റെ ഇന്ത്യയിലെ കലക്ഷൻചിത്രം ലോകമെമ്പാടും റിലീസിനെത്തിയ ആദ്യദിനത്തിൽ തന്നെ 20 കോടിയിലധികം മുൻകൂർ ബുക്കിങ്ങിൽ നിന്നും വരുമാനം നേടിയതായി റിപ്പോർട്ടുകൾ.3 മണിക്കൂർ 12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് കേരളത്തിൽ മികച്ച പ്രതികരണമായിരുന്നു.സാങ്കേതിക മികവിനൊപ്പം വൈകാരികത കൊണ്ടും ശ്രദ്ധേയമാണ് ചിത്രം.ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമെന്നും അഭിപ്രായപ്പെടുന്നു.