ലോക സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് നേടിയ ജെയിംസ് കാമറൂൺചിത്രം അവതാറിന്റെ രണ്ടാം ഭാഗം
അവതാർ ദ വേ ഓഫ് വാട്ടറിന് ഇന്ത്യയിൽ ഗംഭീര സ്വീകരണം.ചിത്രം ലോകമെമ്പാടും റിലീസിനെത്തിയ ആദ്യദിനത്തിൽ തന്നെ 20 കോടിയിലധികം മുൻകൂർ ബുക്കിങ്ങിൽ നിന്നും വരുമാനം നേടിയതായി റിപ്പോർട്ടുകൾ.അവതാർ രണ്ടാം ഭാഗത്തിന് കേരളത്തിൽ മികച്ച പ്രതികരണം. ആദ്യ പ്രദർശനമായ 5 മണി ഷോയ്ക്ക് തന്നെ ചിത്രത്തിന്റെ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു.
3 മണിക്കൂർ 12 മിനിറ്റ് ദൈർഘ്യം ചിത്രം സാങ്കേതിക മികവിനൊപ്പം വൈകാരികത കൊണ്ടും ശ്രദ്ധേയമാണെന്നും ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമെന്നും അഭിപ്രായപ്പെടുന്നു. വലിയ നേട്ടമാണ് അവതാർ 2 ലൂടെ ജെയിംസ് കാമറൂൺ നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ അടക്കം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ ദൈർഘ്യം മുഷിച്ചിൽ ഉണ്ടാക്കി എന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകർ പലരും ചിത്രത്തിന് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്.പതിമൂന്ന് വർഷമായി മികച്ച ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകർന്നിട്ടില്ലത്തിടത് ദ വേ ഓഫ് വാട്ടർ അതിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നെയിത്രിയെ വിവാഹം കഴിക്കുന്നത്തിലൂടെ ജേക്ക് ഗോത്രത്തലവനാകു എന്ന ഉള്ളടകത്തിലാണ് അവതാർ 2 കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾകൊണ്ട് ‘അവതാർ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സാം വെർത്തിങ്ടൺ, സോയി സാൽഡാന, സ്റ്റീഫൻ ലാങ്, സിഗേർണ്ണി വീവർ എന്നിവർക്കൊപ്പം നീണ്ട 23 വർഷങ്ങൾക്കുശേഷം കേറ്റ് വിൻസ്ലറ്റ് കാമറൂണിനൊപ്പം ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.
കേറ്റ് വിൻസ്ലറ്റും