ജാതി പ്രേശ്നങ്ങളിൽ നിന്നും ഇന്നും സ്വന്തത്രം നേടിയിട്ടില്ലാത്ത സമൂഹത്തെ പ്രമേയമാക്കി വീണ്ടും മറ്റൊരു മലയാള ചലച്ചിത്രം കൂടി എത്തിയിരിക്കുകയാണ്. നടൻ സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ഭാരത സർക്കസ് ഡിസംബർ 9ന് പുറത്തിറങ്ങിയ പ്രേക്ഷകർക്ക് പരിചിതമായ വിഷയത്തെ വേറിട്ട രീതിയിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
അടവുകൾ അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടുകൂടി എത്തിയ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായ ചിത്രം സമൂഹത്തിലെ താഴ്ന്ന വിഭാഗം നിരന്തരമായി നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് എടുത്ത് പറയുന്നുണ്ട്. ഒരു ചെറിയ വിഭാഗത്തെ മാറ്റിനിർത്തിയാൽ ആളുകൾക്കിടയിൽ ജാതി ചോദിക്കുന്നതും പറയുന്നതും ഇന്നും കണ്ടു വരുന്നു. പല കാര്യങ്ങളിലും മാറ്റങ്ങൾ വന്നെങ്കിലും ജാതി വേരുകളുടെ ഉറപ്പിനെ സമൂഹത്തിൽ നിന്ന് പൂർണ്ണമായും അറുത്തില്ലാതാക്കാൻ സാധിച്ചിട്ടില്ല തുടങ്ങിയ സമകാലിക സംഭവങ്ങളെ നിരത്തി വയ്ക്കുന്നുണ്ട് ഈ സിനിമ.
വലിയ മാനസിക സംഘർഷത്തോടെ ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരനായ ഒരു മധ്യവയസ്കന്റെ ജീവിതത്തിലെ പിന്നീടുള്ള ദിവസങ്ങളാണ് ചിത്രത്തിൽ.
അയാളുടെ പരാതിയിൽ അന്വേഷണം നടത്തുന്ന പല മനോഭാവങ്ങൾ ഉള്ള പോലീസുകാരും നാട്ടിലെ രാഷ്ട്രീയ പ്രതിനിധികളും സുഹൃത്തുക്കളും എല്ലാമാണ് മറ്റു കഥാപാത്രങ്ങളായി സ്ക്രീനിൽ കടന്നുവരുന്നത്. പരാതി ഉടനെ കേസ് ആയി മാറിയ പോലെ സംഘർഷങ്ങളും പ്രതിസന്ധികളും ദുരൂഹതകളും പിന്നീടങ്ങോട്ട് മാറിമാറി വരുന്നുണ്ട്. ലക്ഷ്മണൻ കാണിയെന്ന എന്ന പരാതിക്കാരനായി ബിനു പപ്പു സിനിമയിൽ പകർന്നീടുണ്ട്. സി ഐ ജയചന്ദ്രൻ നായർ അവതരിപ്പിച്ച സംവിധായകൻ എം എ നിഷാദിന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്. അനൂപ് എന്ന രാഷ്ട്രീയ പ്രവർത്തകനായി എത്തിയ ഷൈൻ ടോം ചാക്കോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
പ്രേക്ഷകരുടെ ഊഹങ്ങളെ ശരിവെച്ചേക്കാവുന്ന സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നത് അവയെല്ലാം തകിടം മറിച്ചു കൊണ്ടാണ്. മുഖ്യധാരയിൽ നിന്ന് പല കാരണങ്ങളാൽ അദൃശ്യമാകേണ്ടിവരുന്ന മനുഷ്യരുടെ പ്രതിനിധിയായ ബിനു പപ്പു അവതരിപ്പിച്ചാൽ ലക്ഷ്മണൻ കാണി എന്ന കഥാപാത്രം എത്രത്തോളം ശക്തമാണെന്ന് പിന്നീടാണ് പ്രേക്ഷകർക്ക് വെളിപ്പെടുക. ആളുകളെ അവരുടെ പേര് കൊണ്ടും നിറം കൊണ്ടും വിമർശിക്കുന്ന പൊതുസമൂഹത്തിന്റെ സ്വഭാവത്തെ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട് ചിത്രത്തിലെ ചില സംഭാഷണങ്ങൾ. അവസാന പകുതിയിൽ ജാതി വേരുതേടി അലയേണ്ടിവരുന്ന ജീവിതങ്ങളെ കാണാം. അറുതി വന്നിട്ടില്ലാത്ത ഒരു ദുരവസ്ഥയെ ദൈന്യതയോടെ മാത്രം അവതരിപ്പിക്കുന്നതിന് പകരം വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞു പോകുന്നുണ്ട് ഭാരത സർക്കസ്. പ്രേക്ഷകരെ മുഷിപ്പിക്കാതെ വളരെ ഗൗരവമുള്ള ഒരു വിഷയത്തെക്കുറിച്ച് പറയാൻ സിനിമ നല്ല ശ്രമം നടത്തിയതായാണ് കാണുന്നു.
ആകാംക്ഷ നിറഞ്ഞ ഭാരത സർക്കസിന്റെ ട്രെയിലറിനെ നേരത്തെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പി എൻ ആർ കുറുപ്പിന്റെ പുലിയാടി മക്കൾ എന്ന കവിതയുടെ റീമിക്സ് ചിത്രത്തിൽ ഉൾപ്പെടുത്തിയതും ഏറെ ശ്രദ്ധ നേടി.
ബെസ്റ്റ് വേ എന്റർടൈൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമിച്ച സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായമാണ്. ജാഫർ ഇടുക്കി സുധീർ കരമന ,മേഘ തോമസ്, ആരാധ്യ ആൻ ,സുനിൽ സുഖദ, സരിത കുക്കു ,അബിജ ,കലാഭവൻ പ്രജോത്, ജയകൃഷ്ണൻ , അനു നായർ ,ജോളി ചിറയത്ത് ,ലാലി ദിവ്യ എം നായർ ,നീയ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബിജിബാൽ സംഗീതവും ബി കെ ഹരിനാരായണന്റെ വരികളും സിനിമ പറയുന്ന കാര്യത്തെ ശക്തമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കഥയിലേക്കിറങ്ങി കഴിഞ്ഞാൽ മാറ്റി നിർത്താൻ ശ്രമിക്കാത്ത കാര്യങ്ങളിൽ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്നവരാണ് പലരും എന്ന തിരിച്ചറിവാണ് ചിത്രം