പുതുമകൾ ഇല്ലെന്ന അൽഫോൻസിന്റെ വാദം
അംഗീകരിക്കാമെങ്കിലും ബോറടിപ്പിക്കാത്ത സിനിമയാണ് “ഗോൾഡ്’ എന്നതിൽ തർക്കമില്ല. അൽഫോൻസ് മുൻപ് ഒരുക്കിയ ചിത്രങ്ങളെ എടുത്ത് നോക്കിയാൽ കഥയും പശ്ചാത്തലവും വേറെയാണെങ്കിലും കഥ പറയുന്ന രീതിയിൽ പുതുമകളില്ല.
ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ജോഷി. തന്റെ വീടിനു മുന്നിൽ ആരോ ഒരു പിക്കപ്പ് ലോറി പാർക്ക് ചെയ്ത് പോയിരിക്കുന്നു. വണ്ടിയിൽ താക്കോലുമില്ല, നിറയെ ലോഡും. വണ്ടി മാറ്റാൻ ജോഷി പൊലീസിന്റെ സഹായം തേടുന്നു. തുടർന്ന് ആ ലോറിയും അതിലെ ലോഡും ജോഷിയുടെ ജീവിതത്തിലുണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ‘ഗോൾഡ്’ൽ പറഞ്ഞു വെയ്ക്കുന്നത്.
Also Read: Journey of Diana Prince into the Wonder Woman Empire
വലിയ ബഹളങ്ങളില്ലാതെ, തലച്ചോറിന് പൂർണവിശ്രമം നൽകി ഇരുന്ന് കാണാവുന്ന എന്റർടെയ്നറാണ് “ഗോൾഡ്’. പടം എങ്ങനെയൊക്കെ എടുത്തുവച്ചാലും എഡിറ്റിങ് ടേബിളിലാണ് അൽഫോൻസിന്റെ മാജിക്. ‘നേര’ത്തിലും “പ്രേമ’ത്തിലുമൊക്കെ ആ മികവു കണ്ടറിഞ്ഞവരാണ് നമ്മൾ.
അറുപതോളം കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും സിനിമയിൽ നിറഞ്ഞുനിൽക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. കോമഡി രംഗങ്ങളിലും മറ്റും പൃഥ്വി മികവു പുലർത്തി. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ബാബുരാജ്, ഐഡിയ ഷാജിയായെത്തുന്ന ലാലു അലക്സ്, ഉണ്ണികൃഷ്ണനായെത്തുന്ന ഷമ്മി തിലകൻ എന്നിവർക്കാണ് കൂടുതൽ
വിനയ് ഫോർട്ട് ആണ് കയ്യടി നേടുന്ന മറ്റൊരു താരം. സൈജു കുറുപ്പ്, ഷറഫുദ്ദീൻ, അജ്മൽ അമീർ, ശബരീഷ് വർമ, അബു സലിം, ചെമ്പൻ വിനോദ്, ദീപ്തി സതി, ജഗദീഷ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, അൽത്താഫ്, പ്രേംകുമാർ, കൃഷ്ണ ശങ്കർ, ശരത് സക്സേന, സുധീഷ്, ഇടവേള ബാബു, ഷെബിൻ ബെൻസൺ, ജാഫർ ഇടുക്കി, തെസ്നി ഖാൻ, ജസ്റ്റിൻ, സാബുമോൻ, ജോളി മൂത്തേടൻ തുടങ്ങി നിരവധി താരങ്ങൾ “ഗോൾഡി’ലുണ്ട്. ഇവരിൽ പലരും ഒരു ഷോട്ടിൽ മാത്രം വന്നുപോകുന്നവരാണ്. ഗാനരംഗങ്ങളിൽ മാത്രം അതിഥികളായി സൗബിൻ ഷാഹിർ, ഗണപതി, സിജു വിൽസൺ എന്നിവരും എത്തി. സംവിധാനത്തിനും എഡിറ്റിങ്ങിനും പുറമെ സിനിമയുടെ സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും അനിമേഷനും കളർ ഗ്രേഡിങ്ങും അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്. രാജേഷ് മുരുകേശന്റെ പശ്ചാത്തല സംഗീതം ചിത്രത്തോടു പൂർണമായും നീതിപുലർത്തി.
“നേരം’, ‘പ്രേമം’ എന്നീ രണ്ടു സിനിമകൾ കണ്ട് “ഗോൾഡ് കാണാനെത്തുന്ന പ്രേക്ഷകർ പ്രതീക്ഷൾ വെക്കാതെ കാണുന്നതാവും ഉചിതം. കാരണം ഓരോ സിനിമയും ഓരോ തരമാണ്, ഓരോ രീതിയാണ്. പുതുമകൾ ഒന്നുമില്ലെന്നു പറഞ്ഞ് ‘നേര’വും ‘പ്രേമ’വും അവതരിപ്പിച്ച അൽഫോൻസ് പക്ഷേ അതിലൊക്കെ നിരവധി പുതുമകൾ ഒളിപ്പിച്ചു വച്ചിരുന്നു. എന്നാൽ “ഗോൾഡി’ൽ അത്രയ്ക്ക് വലിയ പുതുമകൾ ആരും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ചുരുക്കം പറയാമല്ലോ.