റോഷക്ക് സിനിമയുടെ വിജയത്തിൽ നടൻ ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനമായി നൽകി മമ്മുട്ടി.ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് ആസിഫ് അലിയെ ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടിയുടെ സമ്മാന പ്രഖ്യാപനം നടന്നത്.
‘വിക്രം’ എന്ന തമിഴ് ചിത്രം വൻ ഹിറ്റായപ്പോൾ കമൽഹാസൻ സൂര്യയ്ക്ക് ഒരു റോളക്സ് വാച്ച് വാങ്ങിക്കൊടുത്തിരുന്നു എന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെക്കുറിച്ച് സൂചന നൽകിയത്.
കമൽഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയ വാർത്ത കണ്ടു. ചിത്രം 500 കോടി കളക്ഷൻ നേടി. അതിൽ നിന്ന് പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് കൊടുത്തു. ഞാൻ പറഞ്ഞത് നീ കേട്ടോ? ആ വാച്ചിന് വലിയ വില വരും. എനിക്ക് റോളക്സ് വാച്ച് വാങ്ങി തരുമോ എന്ന് ആസിഫ് എന്നോട് ചോദിച്ചിരുന്നു എന്നും പറഞ്ഞു തുടങ്ങിയാണ്
” റോളക്സ്.”- മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞതിന് പിന്നാലെ റോളക്സ് വാച്ച് ഉടൻ വേദിയിലേക്ക് വന്നു. ആസിഫ് അലിക്ക് ഇത് അപ്രതീക്ഷിതമായിരുന്നു. ‘എന്തെങ്കിലും പറയൂ’ എന്ന് അവതാരിക അഭ്യർത്ഥിച്ചപ്പോൾ ഒന്നും പറയാന്നില്ല എന്ന രീതിയിൽ ആസിഫ് അലി സന്തോഷം പ്രകടിപ്പിച്ച് വേദി വിടുകയായിരുന്നു.
റോഷാക്ക് വിജയ വേദിയിൽ നടൻ ദുൽഖർ സൽമാന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു. റോഷക്കിലെ ആസിഫലിയുടെ പ്രകടനത്തെ മമ്മൂട്ടി നേരത്തെ പ്രശംസിച്ചിരുന്നു. മുഖം മറച്ചാണ് ആസിഫ് അലിയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തേക്കാൾ മുഖമാണ് പ്രധാനം. മുഖം മറച്ച് അഭിനയിക്കാൻ തയ്യാറാവുന്ന ആളെയാണ് മുഖം കാണിക്കുന്നവരെക്കാൾ ബഹുമാനിക്കേണ്ടത് എന്ന് അലിയെ പുകഴ്ത്തി പറഞ്ഞു ഒരു കൈയടി നൽകണമെന്നും പറഞ്ഞു.
നിസാം ബഷീർ സംവിധാനം ചെയ്ത റോഷക്കിൽ ലൂക്ക് ആന്റണി ആയി മമ്മൂട്ടിയും ദിലീപ് ആയിട്ട് ആസിഫ് അലിയുമാണ് അഭിനയിച്ചീട്ടുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ നിഗൂഢത നിറഞ്ഞതാണ് ചിത്രം. വളരെ സങ്കീർണമായ ഒരു സാഹചര്യത്തിലൂടെയാണ് കഥാപാത്രങ്ങൾ കടന്നുപോകുന്നത്. ഭയവും അപരിചിതത്വവും നിറഞ്ഞ ലൂക്ക് ആന്റണിയായി പുതിയ മമ്മൂട്ടിയെയാണ് റോഷക്ക് കണ്ടത്. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന അഭിനയമാണ് ബിന്ദു പണിക്കർ കാണിച്ചത്. ജഗദീഷുമായുള്ള കോമ്പിനേഷൻ സീനിലെ ബിന്ദു പണിക്കറുടെ സംഭാഷണവും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയ്ക്കൊപ്പം തീവ്രമായ വൈകാരിക രംഗങ്ങളിൽ ഗ്രേസിയ ആന്റണിയും മികച്ചുനിന്നു. സഞ്ജു ശിവറാം, ജഗദീഷ്, ഷറഫുദ്ദീൻ, മണി ഷൊർണൂർ, കോട്ടയം നസീർ എന്നിവർ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിയാസ്, ശ്രീജ രവി, കീരിക്കാടൻ ജോസ്, ഗീതി സംഗീത, ജിലു ജോസഫ്, ജോർഡി പൂഞ്ഞാർ, സീനത്ത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.