മലയാളികൾ ഒന്നടങ്കം കാത്തിരുന്ന പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ഇതിനോടൊപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം മിഥുൻ മാനുവൽ ആണ് സംവിധാനം ചെയ്യുന്നത്. “പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് “ആടുകാലം”, എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്. ‘പാപ്പൻ സിൻഡിക്കേറ്റ് വരാർ’ എന്നായിരുന്നു മിഥുന് പങ്കുവെച്ചത്. സിനിമയുടെ പ്രഖ്യാപനം വന്നതോട് കൂടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, മാമുക്കോയ, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കൾ ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചിരുന്നു. 2015ലാണ് “ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം റിലീസ് ചെയ്തത്. 2017ല്‍ ആട് 2വും റിലീസിന് എത്തി. തിയറ്ററുകളിൽ വൻ വിജയം നേടിയ ആട് 2 ഇരുകൈയ്യും നീട്ടിയാണ് ആരാധർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്ന റിപോർട്ടുകൾ അണിയറപ്രവർത്തകർ പങ്കുവെച്ചതോടെ വലിയ കാത്തിരിപ്പിലാണ് ആരാധകർ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
‘ആട് 3’ പ്രഖ്യാപിച്ച് മിഥുന് മാനുവല്‍ തോമസ്
Related Posts
Add A Comment