ഹൃതിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരെ പ്രധാന വേഷങ്ങളിൽ അണിനിരത്തി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ്. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന ചലച്ചിത്രനിർമ്മാണത്തിൻ്റെ അതിരുകൾക്കപ്പുറത്തുള്ള ഒരു സിനിമാറ്റിക് മാസ്റ്റർപീസ് ആണ് ഫൈറ്റർ. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കെല്പുള്ള ഛായാഗ്രഹണം തന്നെയാണ് ഏറ്റവും മികച്ച് നിൽക്കുന്നത്. ശ്രീനഗർ ബേസ് ക്യാമ്പിന് നേരെ ശത്രു ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ എയർഫോഴ്സ്സ്, ഏവിയേറ്റർമാരുമായി ചേർന്ന് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. ഷംഷേർ പതാനിയ (ഹത്വിക് റോഷൻ) മിന്നി റാത്തോഡ് (ദീപിക പദുക്കോൺ) സർതാജ് ഗിൽ തുടങ്ങിയവരാണ് ഈ ടീമിലുള്ളത്. അവരുടെ കമാന്റ്റിങ് ഓഫീസറാണ് രാകേഷ് ജയ് സിങ്ങും (അനിൽ കപൂർ). ഷംഷേർ പതാനിയ ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡറും സാഹസിക യുദ്ധവിമാന പൈലറ്റുമാണ്. ഒരു ഭീകരസങ്കടന സിആർപിഎഫ് സൈനികരെ ആക്രമിക്കുന്നതിനെ തുടർന്ന് ഇന്ത്യയും ഭീകരരും തമ്മിലുണ്ടാവുന്ന പോരാട്ടങ്ങളിലൂടെയാണ് ചിത്രം മുൻപോട്ട് പോകുന്നത്.
ഇന്ത്യൻ ചലച്ചിത്രാസ്വാദകർ മുന്നേ കണ്ടുവരുന്ന പ്രമേയം തന്നെയാണ് ഫൈറ്ററിലും. എന്നാൽ ആ പ്രമേയത്തെ ഇത്രമേൽ വ്യത്യസ്തമായി ക്യാൻവാസിൽ പകർത്തിയ ആഖ്യാനമികവ് തന്നെയാണ് ഏറ്റവും വലിയ ആകർഷക ഘടകം. വി എഫ് എക്സ് , ആക്ഷൻ തുടങ്ങിയവയാണ് ചിത്രത്തെ മറ്റു പട്ടാളസിനിമകളിൽ നിന്നും വേറിട്ടു നിർത്തുന്നത്. ഒരുപാട് വൈകാരികമായ സന്ദർഭങ്ങളിൽ കൂടിയും ഫൈറ്റർ കടന്നു പോകുന്നുണ്ട്. ചിത്രത്തിന്റെ വിജയത്തിൽ എടുത്തുപറയേണ്ടതാണ് അഭിനേതാക്കളുടെ പ്രകടനം. ഹ്യത്വിക്കിൻ്റെ ഡയലോഗ് ഡെലിവറിയും സൂക്ഷ്മമായ അഭിനയവും സിനിമയെ പ്രേക്ഷകരിലേക്കെത്തിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. ദിപിക പദുക്കോണുമായുള്ള ഹ്യതിക്റോഷൻ്റെ കെമിസ്ട്രി വർക്കായി എന്ന് മാത്രമല്ല, ദിപിക തൻറെ ഭാഗം നന്നായി ചെയ്തിട്ടുമുണ്ട്. അനിൽ കപൂർ, അക്ഷയ് ഒബ്റോയ്, കരൺ സിംഗ് ഗ്രോവർ തുടങ്ങിയവരും സിനിമയിലെ തങ്ങളുടെ റോളുകൾ മികച്ചതാക്കി. വ്യോമസേനയുടെ സജീവമായ സഹകരണത്തോടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സിനിമ കണ്ട പ്രേക്ഷകർക്ക് യായൊരു സംശയവും തോന്നില്ല. സച്ചിത്തിൻ്റെ കാമറയും സഞ്ചിത് അയിത്തത്തിന്റെ പാശ്ചാത്തല സംഗീതവും വിശാൽ-ഗോവർ കൂട്ടുക്കെട്ടിലെ ഗാനങ്ങളും കഥയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വളരെ സഹായിച്ചിട്ടുണ്ട്. ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ജർച്ചയായും കാണാൻ പറ്റുന്ന സിനിമയാണ് ഫൈറ്റർ.